മണിപ്പൂരിൽ നടക്കുന്ന വംശഹത്യയിലും സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു, കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത ആര് നായർ, പി എസ് സി എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് റോണി വർഗീസ്, കെ ഹരികൃഷ്ണൻ, ബിനു ജി തമ്പി എന്നിവർ പ്രസംഗിച്ചു.പത്തനംതിട്ട കളക്ടറേറ്റിൽ കെ ജി ഒ എ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം കെ സതീഷ്, ടി ആർ ബിജുരാജ്, ജെ സുജ എന്നിവർ പ്രസംഗിച്ചു അടൂരിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, കെ രവിചന്ദ്രൻ, എസ് നൗഷാദ്, വി ഉദയകുമാർ, ടി കെ സുനിൽ ബാബു, അനാമിക ബാബു, ജി രാജീവ്, എം ഉബൈദ് എന്നിവർ പ്രസംഗിച്ചു.തിരുവല്ലയിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം എ ജാൻകിദാസ്, പി ജി ശ്രീരാജ്, സി ബി സുഭാഷ് കുമാർ, കെ എം ഷാനവാസ്, സി എൽ ശിവദാസ് എന്നിവർ പ്രസംഗിച്ചു റാന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു ഉദ്ഘാടനം ചെയ്തു. ടി കെ സജി, ഒ റ്റി ദിപിൻദാസ്,എസ് മിലൻ, എസ് ബിന്ദു എന്നിവർ പ്രസംഗിച്ചു കോന്നിയിൽ കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു, ഷൈലജകുമാരി, എം പി ഷൈബി, കെ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ്കുമാർ ഉദ്ഘാടനം ചെയ്തു. കെ സഞ്ജീവ് , എം അനൂപ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.