കർഷക സമരം ഒത്തുതീർപ്പുകൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കർഷകരും തൊഴിലാളികളും 2022 ജനുവരി 31 വഞ്ചനാദിനം ആചരിക്കുന്നത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്.എസ്..ടി.ഒ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി. സംസ്ഥാനത്താകെ 1000 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രകടനം നടന്നു. വയനാട് കളക്ടേറ്റിനു മുമ്പിൽ നടന്ന യോഗം എൻ.ജി..യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.