എഫ് എസ് ഇ ടി ഒ വനിതാദിനം ആചരിച്ചു സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന വനിതാദിന സെമിനാറിൽ പാലക്കാട് വിക്ടോറിയ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുനിത എ പി സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോക്ടർ സിജി സോമരാജൻ പ്രതികരണം നടത്തി. കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി സിന്ധു എം അധ്യക്ഷതവഹിച്ചു. എഫ് എസ് ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ജില്ലാ പ്രസിഡൻറ് പി ഡി ജോഷി വനിത സബ് കമ്മിറ്റി കൺവീനർ എസ് ഉഷാകുമാരി എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മിറ്റി അംഗം എൽ മായ എന്നിവർ സംസാരിച്ചു.