Kerala NGO Union

 

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് 354 അധിക തസ്തികൾ സൃഷ്ടിക്കാൻ എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിലും നഗരസഭകൾക്ക് മുൻപിലും ആഹ്ലാദ പ്രകടനം നടത്തി.പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ നടന്ന യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എം സി എസ് യൂ ജില്ലാ പ്രസിഡന്റ്‌ എം.പി. വിനോദ്,എഫ് എസ് ഇ ടി ഓ താലൂക് സെക്രട്ടറി പി.ബി. മധു . എസ് ശ്രീകുമാർ , ടി ആർ ബിജുരാജ്,ബിനു ജി. തമ്പി, പി.എൻ അജി
എന്നിവർ സംസാരിച്ചു. പത്തനംതിട്ട മുൻസിപ്പാലിറ്റിക്ക് മുൻപിൽ ചേർന്ന യോഗം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ബിനു ഉദ്ഘാടനം ചെയ്തു എഫ് എസ് ഇ ടി ഓ ജില്ലാ പ്രസിഡന്റ്‌ പി കെ പ്രസന്നൻ,എൽ അഞ്ജു, സുരേന്ദ്രൻ പിള്ള, അടൂരിൽ എൻ ജി ഓ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റഗം കെ രവിചന്ദ്രൻ, വി ഉദയകുമാർ തിരുവല്ലയിൽ എൻ ജി ഓ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ പ്രവീൺ, എസ് സജേഷ്, ജിനു ചാക്കോ പന്തളത്ത് റെജി ഗീവർഗീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *