ഫോട്ടോ:കേരള എൻ.ജി.ഒ. യൂണിയൻ എറണാകുളം അമ്പത്തിയെട്ടാം ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

 

 

ജില്ലയിലെ എല്ലാ താലൂക്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക,നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക:കേരള NGO യൂണിയൻ*

എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉറപ്പാക്കണമെന്നും നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള NGO യൂണിയൻ അമ്പത്തിയെട്ടാം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ:എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജില്ലാ വൈ: പ്രസിഡന്റ് വി.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം.ഹാജറ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിൻ മേൽ മോളി തോമസ്,ഖദീജ മൊയ്തീൻ, എം.ഗിരിജ,ഇർഷാദ്, അജിത് കുമാർ, അന്നു ജീജ, ടി.എസ്.നിജു,ഹൃദ്യ, ജി.പ്രശാന്ത്, എം.രാജേഷ്,എം.മിഥുൻ,ബി.സുചിത്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് സംസ്ഥാന വൈ: പ്രസിഡന്റ് എം.വി.ശശിധരൻ മറുപടി നല്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി കെ.സ്.ഷാനിൽ(പ്രസിഡന്റ്),എൻ.ബി.മനോജ്,എ.എൻ.സിജിമോൾ(വൈ:പ്രസിഡന്റുമാർ)കെ.എ.അൻവർ(സെക്രട്ടറി),എസ്.ഉദയൻ,പി.പി.സുനിൽ(ജോ.സെക്രട്ടറിമാർ),കെ.വി.വിജു(ട്രഷറർ) എന്നിവരെയും സെക്രട്ടേറിയറ്റ് അംഗങ്ങളായി എം.കെ.ബോസ്,രജിത്ത് പി. ഷാൻ,കെ.എം.മുനീർ, പാക്സൺ ജോസ്, ഡി.പി.ദിപിൻ,പി.ജാസ്മിൻ,സോബിൻ തോമസ്,ലിൻസി വർഗ്ഗീസ്,സി.മനോജ്,എസ്.മഞ്ജു എന്നിവരെയും തെരഞ്ഞെടുത്തു.

6 Attachments