2022 ഫെബ്രുവരി 23 24 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം മുഴുവൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ പതാക ഉയർത്തി. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ അഡ്വ. എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് പി വി പ്രദീപൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി എ രതീശൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം പി പി സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ദീപ്തി വി വി , മിഷ പി വി (പയ്യന്നൂർ ), സുധ എ വി , പി വി സന്തോഷ് കുമാർ (മെഡിക്കൽ കോളേജ് ), രാജീവൻ കെ കെ , ശ്രീജിത്ത് പി എസ് ( തളിപ്പറമ്പ്), അയൂബ് കെ , ബിന്ദു എം (ശ്രീകണ്ഠാപുരം) ഷൈലു ടി കെ , ടെറ്റിസ് എം എം (കണ്ണൂർ നോർത്ത് ) , അശോകൻ പി വി , മഹിജ കെ (കണ്ണൂർ ), അഖില ടി കെ , ഷൈജു എം കെ (കണ്ണൂർ സൗത്ത്), നിഷ ആനയാടൻ, രമണി പി കെ ( തലശ്ശേരി ), ബിനിഷ കെ സി , ജിതേഷ് ടി പി (കൂത്തുപറമ്പ്) സീമ കെ വി, സൂരജ് വി (മട്ടന്നൂർ ) എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ സംസാരിച്ചു.

ഭാരവാഹികളായി
കെ വി മനോജ് കുമാർ (പ്രസിഡണ്ട് )

വി വി വനജാക്ഷി,
ടി എം സുരേഷ് കുമാർ
(വൈസ് പ്രസിഡണ്ടുമാർ)

എ രതീശൻ ( സെക്രട്ടറി )

എൻ സുരേന്ദ്രൻ ,
പി പി സന്തോഷ് കുമാർ
(ജോയിന്റ് സെക്രട്ടറിമാർ )

കെ എം സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.