എൻജിഒ യൂണിയൻ പ്രകടനവും യോഗവും നടത്തി കാർഷിക വിവരശേഖരണ പദ്ധതികളെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഓ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സി സിലീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, വിമൽ വി ദേവ് എന്നിവർ സംസാരിച്ചു.