ഭരണ യന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്ന സംസ്ഥാന ജീവനക്കാരെ മികച്ച സാമൂഹിക ശക്തിയായി വളർത്തിയെടുക്കുന്നതിൽ ഇ പത്മനാഭൻ വഹിച്ച പങ്ക് നിസ്തുലമാണ്.
ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തി. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും, തൊടുപുഴ എൻ ജി ഒ യൂണിയൻ മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാറും പതാക ഉയർത്തി അനുസ്മരണം നടത്തി.
തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ ഏരിയാ സെക്രട്ടറി സി എം ശരത്തും, തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിൽ ഏരിയ സെക്രട്ടറി സജിമോൻ ടി മാത്യുവും, ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ ഏരിയ പ്രസിഡണ്ട് ആൽവിൻ തോമസും, കട്ടപ്പനയിൽ ഏരിയ സെക്രട്ടറി മുജീബ് റഹ്മാനും, ഉടുമ്പൻചോലയിൽ ഏരിയാസെക്രട്ടറി കെ എം മുരളിയും,ദേവികുളത്ത് ഏരിയ സെക്രട്ടറി ആർ രവികുമാറും അടിമാലിയിൽ ഏരിയ ജോയിന്റ് സെക്രട്ടറി സോജൻ തോമസും, പീരുമേട്ടിൽ ഏരിയ സെക്രട്ടറി കെ സുരേഷ്കുമാറും, കുമളിയിൽ ഏരിയ സെക്രട്ടറി ആർ ബിനുകുട്ടനും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി നടത്തി.
വെർച്വലായി നടത്തിയ സ്മൃതി സംഗമത്തിൽ മുൻകാല നേതാക്കന്മാർ താലൂക്ക് കേന്ദ്രങ്ങളിൽ പങ്കെടുത്തു.