തപാൽ ജീവനക്കാരുടെ മേഖലയിലെ ശക്തമായ സംഘടനയായ നാഷ്ണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) ന്റെ നിയമപരമായ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും, സംഘടനാ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റവുമാണെന്ന് എഫ്.എസ്.ഇ.ടി.ഒ. അഭിപ്രായ പ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും, എൻ.എഫ്.പി.ഇ യുടെ നേതൃത്വത്തിൽ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ല – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ എസ് പി രമേശൻ ഉദ്ഘാടനം ചെയ്തു. ടി സന്തോഷ് കുമാർ , രാമകൃഷ്ണൻ മാവില, കെ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സീബ ബാലൻ ഉദ്ഘാടനം ചെയ്തു. എം രേഖ, കെ എൻ അനിൽ, കെ എം ഭരതൻ എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ കെ സി സുധീർ ഉദ്ഘാടനം ചെയ്തു. ടി എം സുരേഷ് കുമാർ, സഗീഷ് മാസ്റ്റർ, കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ തനുജ് , കെ രതീശൻ , പി എ ലെനിഷ് എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ നടന്ന പ്രകടനം