Kerala NGO Union

കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അടൂർ ഏഴംകുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ഏഴംകുളത്തുവച്ച് നടന്ന ചടങ്ങിൽ പത്തനംതിട്ട പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു കൈമാറി.ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി സുരേഷ് കുമാർ , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ .തുളസീധരൻ പിള്ള, കൊടുമൺ ഇ എം എസ് സ്പോർട്സ് അക്കാഡമി ചെയർമാൻ എ എൻ സലിം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ വി.എസ് പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ , രജിതാ ജയ്സൺ , മുൻപഞ്ചായത്ത് പ്രസിഡന്റ് കെ പ്രസന്ന കുമാർ എന്നിവർ സംസാരിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി.ബിനു കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും . സംഘാടക സമിതി കൺവീനർ കെ.രവി ചന്ദ്രൻ നന്ദിയും പറഞ്ഞു. എൻജി ഒ യൂണിയൻ ജില്ലയിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ഡിസം: 6 ന് പ്രമാടത്ത് നടന്ന ചടങ്ങിൽ വച്ച് കെ.യു ജനീഷ് കുമാർ എം എൽ എ കൈമാറിയിരുന്നു.മൂന്നാമത്തെ വീട് മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മാണം പുരോഗമിക്കുകയാണ്.വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് 60 വീടുകളാണ് എൻ.ജി.ഒ യൂണിയൻ നിർമ്മിച്ചു നല്കുന്നത്.ഇതിൻ്റെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന 3 വീടുകളിൽ രണ്ടാമത്തെ വീടാണ് ഏഴംകുളത്ത് കൈമാറിയത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *