കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച മൂന്നാമത്തേ വീടിൻ്റെ താക്കോൽ കൈമാറി. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുറുന്താർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഓമല്ലൂർ ശങ്കരനാണ് താക്കോൽ കൈമാറിയത്. പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ശ്രമദാനം ഉൾപ്പെടെ നടത്തിയാണ് വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാനത്ത് അതിദരിദ്രരുടെ പട്ടികയിൽ നിന്നും കണ്ടെത്തിയ 60 കുടുംബങ്ങൾക്കാണ് എൻ.ജി.ഒ യൂണിയൻ വീട് നിർമ്മിച്ച് നല്കുന്നത്.ജില്ലയിൽ പ്രമാടം,ഏഴംകുളം പഞ്ചായത്തുകളിൽ നിർമ്മിച്ച വജ്രജൂബിലി വീടുകൾ ഗുണഭോക്താക്കൾക്ക് നേരത്തേ കൈമാറിയിരുന്നു. വജ്രജൂബിലിയുടെ ഭാഗമായി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി പതിനഞ്ച് ആംബുലൻസുകൾ, ആശുപത്രികൾക്ക് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ തുടങ്ങിയവയും കൈമാറി.കോന്നി കോട്ടാം പാറ ആദിവാസി കോളനിയിലെ കുട്ടികൾക്ക് പോഷഹാകാര വിതരണം, എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റി ആഫീസ് കേന്ദ്രീകരിച്ച് സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ യൂണിയൻ ഏറ്റെടുത്ത് നടത്തി വരുന്നു.താക്കോൽ കൈമാറ്റത്തിന്റെ ഭാഗമായി കുറുന്താർ ജംഗ്ഷനിൽ നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജിജു ജോസഫ്, വൈസ് പ്രസിഡണ്ട് വത്സലാ വാസു, യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു എം അലക്സ് , എസ് ലക്ഷ്മി ദേവി, സംഘാടക സമിതി ചെയർപേഴ്സൺ എസ്.ഉഷാകുമാരി, വൈസ് ചെയർമാൻ റ്റി. പ്രദീപ്കുമാർ, കെ ജെ സജി,സജിത് പി ആനന്ദ്, സജീവ് കാഞ്ഞിരവേലി, ജി അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.