എൻ.ജി.ഒ യൂണിയൻ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. – കേരള എൻ.ജി ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ജില്ലയിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ പ്രമാടത്ത് നടന്ന ചടങ്ങിൽ വച്ച് കെ.യു ജനീഷ്കുമാർ എം എൽ എ കൈമാറി. കോന്നി ഇഎം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത് എൻജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം മോഹനൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി സി ബാബു, എൻജി ഒ യൂണിയൻ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ മാത്യു എം അലക്സ് എസ് ലക്ഷ്മി ദേവി ,പി.എസ്.ഗോപി തുടങ്ങിയവർ സംബന്ധിച്ചു. യോഗത്തിൽ വീടിന്റെ നിർമ്മാണ കരാറുകാരൻ ജഗതി എസ് കൃഷ്ണയേ ആദരിച്ചു.യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനു കുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജില്ലാ ജോ : സെക്രട്ടറി ആദർശ് കുമാർ നന്ദിയും പറഞ്ഞു. യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്ത് 60 വീടുകളും ജില്ലയിൽ 3 വീടുകളുമാണ് നിർമ്മിക്കുന്നത്. ഏഴംകുളത്തും മല്ലപ്പുഴശ്ശേരിയിലും വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. വജ്ര ജൂബിലിയോടനുബന്ധിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി യൂണിയൻ കഴിഞ്ഞ ദിവസം തിരുവല്ല കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് ആംബുലൻസ് കൈമാറിയിരുന്നു.