2019 ജൂണ്‍ 8 രാവിലെ 9-ന് സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ 2018-ലെ കൗണ്‍സില്‍ യോഗം ആരംഭിച്ചു. 9.45-ന് സംസ്ഥാന സെക്രട്ടറി എന്‍. കൃഷ്ണപ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള എന്‍.ജി.ഒ. യൂണിയന്റെയും ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വരവ്-ചെലവ് കണക്കും ആസ്തി ബാദ്ധ്യതാ പട്ടികയും ട്രഷറര്‍ എന്‍.നിമല്രാജും, കേരള സര്‍വ്വീസ് മാസികയുടെ വരവ്-ചെലവ് കണക്കും ആസ്തി ബാധ്യതാ പട്ടികയും മാനേജര്‍ വി.കെ.ഷീജയും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു
പ്രസിഡന്റ് :ഇ. പ്രേംകുമാര്‍
വൈസ് പ്രസിഡന്റുമാര്‍ :എ. അബ്ദുറഹിം, എം.വി. ശശിധരന്, ടി.പി. ഉഷ
ജനറല്‍ സെക്രട്ടറി : ടി.സി. മാത്തുക്കുട്ടി
സെക്രട്ടറിമാര്‍ :എന്‍.കൃഷ്ണപ്രസാദ്, വി.കെ.ഷീജ ,എം.എ.അജിത്കുമാർ
ട്രഷറർ :എൻ.നിമൽരാജ്
വൈകിട്ട് 3.30-ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു.
സ്വാഗത സംഘം ചെയര്മാന് തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് സ്വാഗതം ആശംസിച്ചു. തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് പ്രതിനിധിമ്മേളനം ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്, എ.ഐ.എസ്.ജി.ഇ.എഫ്. ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ് കെ.സി. ഹരികൃഷ്ണന്, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. രാജേന്ദ്രന് എന്നിവര്‍ അഭിവാദ്യം ചെയ്തു
ജൂണ്‍ 9-ന് രാവിലെ 8.45-ന് പ്രതിനിധി സമ്മേളനം പുനരാരംഭിച്ചു. സംഘടനാ റിപ്പോര്ട്ടിന്മേല് ഗ്രൂപ്പ് ചര്‍ച്ച നടന്നു. രാവിലെ 11.10-ന് ڇസ്ത്രീ പദവിയും വര്‍ത്തമാനകാല സാഹചര്യവുംڈ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഫിഷറീസ് പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ പ്രതികരണം നടത്തി.സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു.വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കളായ കെ.ജെ.ഹരികുമാര്‍ (കെ.എസ്.ടി.എ), എസ്.വിജയകുമാരന്‍ നായര്‍ (ജോയിന്റ് കൗണ്‍സില്‍), എസ്.എസ്.അനില്‍ (ബി.ഇ.എഫ്.ഐ), ടി.എസ്.രഘുലാല്‍ (കെ.ജി.ഒ.എ.), സി.സന്തോഷ് കുമാര്‍ (ബി.എസ്.എന്‍.എല്‍.ഇ.യു), കെ.എന്‍.അശോക് കുമാര്‍ (കെ.എസ്.ഇ.എ), പി.സുരേഷ് (കെ.എം.സി.എസ്.യു), ഹരിലാല്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് യൂണി. എംപ്ലോയീസ് ഓര്ഗനൈസേഷന്), എസ്.രഞ്ജിത്ത് (കെ.ഡബ്ല്യൂ.എ.ഇ.യു.), പി.ഉഷാദേവി (കെ.ജി.എന്‍.എ.), എം.ഷാജഹാന് (പി.എസ്.സി.ഇ.യു), ഡോ. എന്‍.മനോജ് (എ.കെ.ജി.സി.ടി), ഡോ.എന്‍.ശ്രീജിത്ത് (എ.കെ.പി.സി.ടി.എ), കെ.ജെ.കുഞ്ഞുമോന് (കെ.എല്‍.എസ്.എസ്.എ.), പനവൂര്‍ നാസര്‍ (എന്‍.ജി.ഒ. സെന്റര്‍), ബി.ഗോപാലകൃഷ്ണന് (ഇ.ടി.സി), കെ.വി.ഗിരീഷ് (എന്‍.ജി.ഒ. അസോസിയേഷന് -എസ്) എന്നിവര്‍ സംസാരിച്ചു.വൈകിട്ട് 6.25-ന് ڇനവകേരള വികസനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക്ڈ എന്ന വിഷയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം.തോമസ് ഐസക് പ്രഭാഷണം നടത്തി.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നല്കി വരുന്ന സേവനങ്ങളെ പരിമിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറല്ല. ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
3-ാം ദിവസത്തെ സമ്മേളന നടപടികള്‍ ജൂണ്‍ 10-ന് രാവിലെ 8.45-ന് ആരംഭിച്ചു.ڇമാധ്യമങ്ങളും ജനാധിപത്യവുംڈ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പി.രാജീവ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി.
ഉച്ചയ്ക്ക് 2.30-ന് ڇപൊതുവിദ്യാഭ്യാസം കേരള മാതൃകڈ എന്ന വിഷയത്തില്‍ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഭാഷണം നടത്തി.സര്‍വ്വീസില്‍ നിന്നും വിരമിച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കൂടത്തിങ്കല്‍, മുന്‍ സംസ്ഥാന സെക്രട്ടറിമാരായ അജയന്.കെ.മേനോന്, ടി.എം.ഗോപാലകൃഷ്ണന്, കെ.സുന്ദരരാജന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
ജൂണ്‍ 11-ന് 8.45-ന് ڇബദല്‍ നയങ്ങളെ കരുത്തുറ്റതാക്കുക; ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താന്‍ യോജിച്ച പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകڈ എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി എന്‍. കൃഷ്ണപ്രസാദ് അവതരിപ്പിച്ചു.രാവിലെ 11 മണിക്ക് സാംസ്കാരിക സംഗമം കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്തു. ജില്ലാ കലാജാഥയില്‍ പങ്കെടുത്ത കലാകാരന്മാരെ ആദരിച്ചു. 15 ജില്ലകളിലെയും കലാസമിതികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും, ചെസ്-കാരംസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും പ്രഭാവര്‍മ നിര്‍വ്വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നന്ദി പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ പ്രതിനിധി സമ്മേളനം 1.45 ന് സമാപിച്ചു.തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സമ്മേളന പ്രതിനിധികളില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ ട്രസ്റ്റ് രക്ഷാധികാരി ആനാവൂര്‍ നാഗപ്പന് കൈമാറി.
ഉച്ചക്കുശേഷം 3.30-ന് പാളയത്തുനിന്നും ആരംഭിച്ച പ്രകടനം 4.30-ന് പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കാനം രാജേന്ദ്രന്, തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ യു.എം.നഹാസ് നന്ദിയും പ്രകാശിപ്പിച്ചു.