പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം ഇവിടെ ലഭിക്കും. മാതൃക പരീക്ഷകളുൾപ്പെടെ വർഷത്തിൽ 50 ൽ പരം ക്ലാസ്സുകളാണ് നടത്തുന്നത്. 19 ആദിവാസി ഊരുകളിലെ യുവതി യുവാക്കൾക്ക് ഈ കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. 100 ൽ പരം ഉദ്യോഗാർഥികൾ ഇതിനോടകം പരിശീലനത്തിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിൽ യുണിയൻ ആദിവാസി ഊരുകളിൽ നടപ്പാക്കിയ മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള പദ്ധതി എന്നിവ പോലെ മാതൃകാപരമായ പദ്ധതി ആണ് ഇത്.
ചടങ്ങിൽ യുണിയൻ ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ ആദ്യക്ഷനായി. യുണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി ടി. സി. മാത്തുക്കുട്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുണിയൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, പുതുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.രാജൻ, വാർഡ് മെമ്പർ എൻ.പൊന്നു സ്വാമി, ലൈബ്രറി സെക്രട്ടറി ജോസ് പനക്കാമറ്റം എന്നിവർ സംസാരിച്ചു. യുണിയൻ ജില്ലാ സെക്രട്ടറി ആർ. സാജൻ സ്വാഗതവും, അട്ടപ്പാടി ഏരിയ സെക്രട്ടറി ഇ. കെ. പ്രകാശ് നന്ദിയും പറഞ്ഞു.
എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം
എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു.
ആദിവാസി മേഖലയിലെ ഉദ്യോഗാർത്ഥികൾ ക്ക് സഹായ ഹസ്തവുമായി കേരള എൻ ജി ഒ യുണിയൻ നേതൃത്വത്തിൽ മത്സരപരീക്ഷ പരിശീലന കേന്ദ്രവും, ഓൺലൈൻ സർവ്വീസ് സെന്ററും , പാലൂർ ഈ.എം. എസ് സ്മാരക ട്രൈബൽ ലൈബ്രറി പരിസരത്ത് പാലക്കാട് എം.പി, എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു.