കേരള എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കൗൺസിൽ അംഗം എസ് പുഷ്പമ്മ രചിച്ച കൊളുക്കൻ എന്ന നോവൽ പ്രാബല ആദിവാസിഗോത്ര ഊരാളി വിഭാഗത്തിന്റെ അതിജീവനത്തിന്റയും ആവാസവ്യവസ്ഥയുടെയും ആവിഷ്കാരമാണ്.
ചുരുങ്ങിയകാലം കൊണ്ട് തന്നെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ നോവൽ അതിന്റെ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്.
കട്ടപ്പന ഗവ. എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ ചേർന്ന അനുമോദനസമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സാഹിത്യകാരൻ കാഞ്ചിയർ രാജൻ പുസ്തകാവലോകനം നടത്തി.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ കഥാകാരി എസ് പുഷ്പമ്മക്ക് യൂണിയന്റെ ഉപഹാരം നൽകി.എസ് പുഷ്പമ്മ നന്ദിപറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കട്ടപ്പന ഏരിയ  സെക്രട്ടറി മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു.