*കാസറഗോഡ് ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം പണി ഉടൻ പൂർത്തിയാക്കുക*
കാസറഗോഡ് ജനറൽ ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം പണി ഉടൻ പൂർത്തിയാക്കി ആശുപത്രി പ്രവർത്തനത്തിന് വിട്ടുകൊടുക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ കാസറഗോഡ് ഏരിയ 58-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനകമ്മിറ്റിയംഗം സ: എൽ. മായ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സ: പി.പി. ബാബു പതാക ഉയർത്തി. ഏരിയാ സെക്രട്ടറി സ: കെ. മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സ: സി.സുകുമാരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എ.വി. ദാമോദരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജിതേഷ്, ടി.ദാമോദരൻ എന്നിവർ സംസാരിച്ചു.
*ഭാരവാഹികൾ*
പ്രസിഡന്റ് : ശശിധരൻ കെ.വി.
വൈസ്സി ഡന്റ് : സുജാത ടി.
അശോക ബി.കെ.
സെക്രട്ടറി : മനോജ്. കെ.
ജോ: സെക്ര. : രാമചന്ദ്രൻ ടി.
രാജൻ നായർ പി.
ട്രഷറർ : സുകുമാരൻ. സി