എൻ.ജി.ഒ. യൂണിയൻ ചെസ്, ക്യാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

സംസ്ഥാന ജീവനക്കാർക്കായി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 28 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ചെസ്, ക്യാരംസ് മത്സരങ്ങൾക്ക് മുന്നോടിയായി യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന മത്സരങ്ങൾ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജ്വാല കൺവീനർ എസ്. ഷാഹിർ നന്ദിയും പറഞ്ഞു. നാഷണൽ ചെസ്സ് ആർബിറ്റർ പി.ജി. ഉണ്ണികൃഷ്‌ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചെസ്സിൽ എസ്. സാബു (ക്ലർക്ക്-ടൈപ്പിസ്റ്റ്, പബ്ലിക് ഹെൽത്ത് ലാബ്, ജില്ലാ ആശുപത്രി, കൊല്ലം) ഒന്നാം സ്ഥാനവും സി.എം. സിദ്ദിഖ് കുട്ടി (ജൂനിയർ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്) രണ്ടാം സ്ഥാനവും നേടി. ക്യാരംസിൽ എസ്. ഷൈലാൽ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫീസ്, തൃക്കോവിൽവട്ടം) ഒന്നാം സ്ഥാനവും എസ്. രഞ്ജിത് (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I, എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്) രണ്ടാം സ്ഥാനവും നേടി.