എൻ ജി ഒ യൂണിയൻ ജില്ലാ കായിക മേള ടൗൺ ഏരിയ ചാമ്പ്യൻമാർ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കായികമേളക്ക് മുന്നോടിയായുള്ള ജില്ലാ കായികമേള കലവൂർ പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ആലപ്പുഴ ടൗൺ ഏരിയാ കമ്മറ്റി ഒന്നാം സ്ഥാനവും കുട്ടനാട് ഏരിയാ കമ്മിറ്റി രണ്ടാം സ്ഥാനവും മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു. രാവിലെ കായിക മത്സരം ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ പി സി ശ്രീകുമാർ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു.