മാർച്ച് 18,19 തീയ്യതികളിൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് “വർത്തമാന കാല ഇന്ത്യ ബദൽ ഉയർത്തുന്ന കേരളം എന്ന വിഷയത്തിൽ SFI അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിധീഷ് നാരായണൻ പ്രഭാഷണം നടത്തി. കണ്ണർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടിയിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ.ബഷീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.. എം. സുഷമ, കെ.രഞ്ജിത്ത്, എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ സ്വാഗതവും പി.പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
