ഒറ്റപ്പാലം: കേരള എൻ.ജി.ഒ യൂണിയൻ അൻപത്തിയെട്ടാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒറ്റപ്പാലത്ത് പ്രഭാഷണം സംഘടിപ്പിച്ചു. ” കർഷകസമരവും തൊഴിലാളി മുന്നേറ്റവും  ഇന്ത്യയുടെ ഭാവിയും” എന്ന വിഷയത്തിൽ അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മറ്റി അംഗം പി.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്. ദീപ, കെ.മഹേഷ് എന്നിവൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.