കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ സ്പോട്സ് മീറ്റിൽ 178 പോയിന്റുമായി തലശ്ശേരി ഏരിയ ചാമ്പ്യന്മാരായി. തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ദേശീയ ഗെയിംസ് മെഡൽ ജേതാവ് റീഷ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വിജയി കൾക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി പി ഉഷ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ , എ എം സുഷമ, കെ വി മനോജ് കുമാർ, കെ രഞ്ജിത്ത്, കെ ബാബു, രവീന്ദ്രൻ മാസ്റ്റർ, ടി വി പ്രജീഷ്, പി പി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. 67 പോയിന്റുമായി കണ്ണൂർ സൗത്ത് ഏരിയ രണ്ടാം സ്ഥാനവും 56 പോയിന്റുമായി മട്ടന്നൂർ ഏരിയ മൂന്നാം സ്ഥാനവും നേടി. സീനിയർ വനിത വിഭാഗത്തിൽ സിനു തോമസ് (മെഡിക്കൽ കോളേജ് എരിയ), സീനിയർ പുരുഷ വിഭാഗത്തിൽ ഷാരോൺ ബാബു ( തലശ്ശേരി ), സൂപ്പർ സീനിയർ വനിതാ വിഭാഗത്തിൽ സുബിത പൂവട്ട (കണ്ണൂർ നോർത്ത് ) ഹസീന ആലിയമ്പത്ത് ( തലശ്ശേരി ), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ സുഷാനന്ദ് ടി കെ(കണ്ണൂർ ), മാസ്റ്റേഴ്സ് വനിത വിഭാഗത്തിൽ അനിഷ പി വി (കണ്ണൂർ ), മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ സുരേഷ് പി (കണ്ണൂർ സൗത്ത്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
ചാമ്പ്യന്മാരായ തലശ്ശേരി ഏരിയ ട്രോഫിയുമായി