കേരള എൻ.ജി.ഒ.യൂണിയൻ നേതാവും മെഡിക്കൽ കോളേജ് ഏരിയ വൈസ് പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായ കെ.ബി.ദിലീപ്കുമാറിനെ അമ്പലപ്പുഴ കച്ചേരിമുക്കിൽ വച്ച് ആറംഗസംഘം മർദിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാസന്നനിലയിൽ ചികിത്സയിലാണ്. എ.ഇ.ഒ. ഓഫീസിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ അത്‌ തടസ്സപ്പെടുത്തിയായിരുന്നു മർദനം. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു…….