കേരള എൻ.ജി..യൂണിയൻ മാനന്തവാടി തവിഞ്ഞാൽ റോഡിനു സമീപമുള്ള സ്ഥലത്ത് നിർമ്മിക്കുന്ന യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം യൂണിയൻ ജനറൽ സെക്രട്ടറി എം.. അജിത്കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ രൂപീകരണത്തിനു മുമ്പ് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന നോർത്ത് വയനാട്ടിൽ യൂണിയൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടം കാലപ്പഴക്കത്താൽ ഉപയോഗ യോഗ്യമല്ലാതായതിനാൽ പൊളിച്ചു മാറ്റി. പ്രസ്തുത സ്ഥലത്ത് മാനന്തവാടി ഏരിയ കമ്മിറ്റിക്കു വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കാളിത്തം പരിമിതപ്പെടുത്തി ലളിതമായ ചടങ്ങോടു കൂടി നടത്തിയത്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കുതകും വിധത്തിൽ ജീവനക്കാർക്കും, പൊതു സമൂഹത്തിനും സിവിൽ സർവീസിന്റെ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനു കൂടി ലക്ഷ്യമിട്ടു കൊണ്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫുർ നന്ദിയും പറഞ്ഞു.