വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി.
കേരളത്തെ സാമ്പത്തീകമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക , അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, വർഗ്ഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ , മൂന്ന് മേഖല കേന്ദ്രങ്ങളിലായി നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരക്കണക്കിന് ജീവനക്കാർ പങ്കാളികളായി.
കണ്ണൂരിൽ ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് ചിറവക്കിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി വിനോദൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എം. അനീഷ് കുമാർ അദ്ധ്യക്ഷനായി.
തലശ്ശേരിയിൽ കോട്ടയുടെ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം
സിവിൽ സ്റ്റേഷൻ പരിസരത്ത്
സമാപിച്ചു. സംസ്ഥാന കമ്മറ്റിയംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു, ജില്ലാ ട്രഷറർ കെ ഷീബ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി പ്രജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.മാർച്ചും ധർണ്ണയും വിജയിപ്പിച്ച മുഴുവൻജീവനക്കാരേയും എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
കണ്ണൂരിൽ നടന്ന മേഖലാ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ ഉദ്ഘാടനം ചെയ്യുന്നു