കണ്ണൂർ: കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ രൂപീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചേർന്ന ഏരിയാ രൂപീകരണ കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അധ്യക്ഷനായിരുന്നു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ സെക്രട്ടറി എ.രതീശൻ, എ.എം.സുഷമ, പി.ജനാർദ്ദനൻ ,പി.ആർ.ജിജേഷ് എന്നിവർ സംസാരിച്ചു.. ഭാരവാഹികളായി കെ.ജയകൃഷ്ണൻ (പ്രസിഡന്റ്), പി.ബാലകൃഷ്ണൻ, സന്തോഷ് കുമാർ.പി.വി.(വൈസ് പ്രസിഡന്റുമാർ), ജിജേഷ്.പി.ആർ. (സെക്രട്ടറി), സീബബാലൻ, എം.കെ.. സുഭാഷ് (ജോ: സെക്രട്ടറിമാർ), എം.കെ.രാജേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു