കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിൽ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ മുടക്കോഴിയിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, എം രാജൻ, പ്രസന്ന ടി, എ രതീശൻ, എ എം സുഷമ, രഞ്ജിത്ത് കെ, കെ ബാബു, എന്നിവർ സംസാരിച്ചു. കെ രതീശൻ നന്ദി പറഞ്ഞു.
എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ജില്ലയിൽ 4 വീടുകളാണ് അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിച്ച് നൽകുന്നത്. മയ്യിൽ പഞ്ചായത്തിലെ ചെറുപഴശ്ശിയിലും ഉദയഗിരി പഞ്ചായത്തിലെ താബോറിലും നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിച്ച് വരികയാണ്.
