കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിൽ ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ താബോറിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, സാജൻ കെ ജോസഫ്, ഇ വി ജോയ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ടി.വി.പ്രജീഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് എം.അനീഷ് കുമാർ നന്ദിയും പറഞ്ഞു