സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സർവീസ് സെൻറർ എൻ.ജി.ഒ.യൂണിയൻ കെട്ടിടത്തിൽ ആരംഭിച്ചു.

എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ സെന്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. എ.എം.സുഷമ, എ.രതീശൻ, പി.അശോകൻ എന്നിവർ സംസാരിച്ചു.