Kerala NGO Union

എൻ.ജി.ഒ. യൂണിയൻ 71 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി,

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ 71 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക; പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണകൾ സംഘടിപ്പിച്ചത്. കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയായിൽ 6, കൊല്ലം ഠൗണിൽ 7, ചാത്തന്നൂരിൽ  5, കുണ്ടറയിൽ 8, കരുനാഗപ്പള്ളിയിൽ 9, കുന്നത്തൂരിൽ 7, കൊട്ടാരക്കരയിൽ 10, കടയ്‌ക്കലിൽ 5, പുനലൂരിൽ 8, പത്തനാപുരത്ത് 6 എന്നിങ്ങനെ എണ്ണം കേന്ദ്രങ്ങളിലായാണ് ധർണ്ണകൾ സംഘടിപ്പിച്ചത്.

കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ, പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. ഷാജി, ആർ. രതീഷ് കുമാർ, ജെ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എസ്. ഷാഹിർ, എസ്.ആർ. സോണി, എ. സുംഹിയത്, സി. രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണ്ണകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *