കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടേയും, ഇ പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ നടത്തുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ ആയി നടന്ന ഉദ്ഘാടന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.ഇ പത്മനാഭൻ സ്മാരക ഗ്രന്ഥശാല പ്രസിഡണ്ട് എസ്. ദീപ, സംസ്ഥാന കമ്മറ്റി അംഗം കെ മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും, ഗ്രന്ഥശാല സെക്രട്ടറി എ. നിർമ്മൽ ദാസ് നന്ദിയും പറഞ്ഞു.