കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന എ. ഷാജഹാൻ , ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ. രാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. സുനിൽകുമാർ സംസാരിച്ചു.യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി. ബൈജുകുമാർ നന്ദിയും പറഞ്ഞു.
1993 ജനുവരി മാസം ഒന്നാം തീയതി പോലീസ് കോൺസ്റ്റബിളായി സേനാവിഭാഗത്തിൽ സർവ്വീസിൽ പ്രവേശിച്ച എ. ഷാജഹാൻ 2001 മെയ് 15-ാം തീയതി പത്തനംതിട്ട ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽ വി.ഇ.ഒ ആയി സിവിൽ സർവ്വീസിലെത്തി. 2009 ഒക്ടോബറിൽ സഹകരണ വകുപ്പിൽ ജൂനിയർ സഹകരണ ഇൻസ്പെക്ടറായി വകുപ്പ് മാറ്റം നടത്തി സർവീസിൽ പ്രവേശിക്കുകയും നിലവിൽ വർക്കല അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസിൽ സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടറായാണ് വിരമിച്ചത്. കേരള എൻ ജി ഒ unionപത്തനംതിട്ട ജില്ലയിലെ റാന്നി ബ്രാഞ്ച് സെക്രട്ടറി, തുടർന്ന് തിരുവനന്തപുരം നോർത്ത് ജില്ലയിൽ ആറ്റിങ്ങൽ ഏര്യ സെക്രട്ടറി, ജില്ലാ കമ്മിറ്റിംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ സഖാവ് നിർവഹിച്ചിട്ടുണ്ട്. 2002 ലേയും 2013 ലേയും ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചു. ആറ്റിങ്ങൽ, വർക്കല മേഖലയിലെ എഫ്.എസ്.ഇ.റ്റി.ഒ പ്രവർത്തനങ്ങൾക്കും സഖാവ് നേതൃത്വം നൽകി.
2004 ൽ കെ. രാജൻ കേരള മുനിസിൽ സർവീസിൽതിരുവനപുരം കോർപേറഷനിൽ എൽ.ഡി. ക്ലാർക്കായി സർവീസിൽ പേവേശിച്ചു . തദ്ദേശ സ്വയം ഭരണ പൊതു സർവീസിൽ നിന്നും ആറ്റിങ്ങൽ മുനസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറായാണ് വിരമിച്ചത്. കെ .എം.സി.എസ്. യു തിരുവനപുരംേകാർപേറഷൻ യൂണിറ്റ് സെക്രട്ടറിയായും, ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ , സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു . തദ്ദേശ സ്വയംഭരണ വകുപ്പിനെ പൊതു സർവീസിന് കീഴിൽ കൊണ്ട് വരുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. കെ .എം.സി.എസ്. യു. കേരള എൻ.ജി.ഒ. യൂണിയനിൽ ലയിച്ചപ്പോൾ കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപൂരം നോർത്ത് ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു . 2013 ലെ അനിശ്ചിത കാല പണിമുടക്കിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.