കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സംബന്ധിച്ച സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന്  തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . രാവിലെ 10.30 ന്    മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് മിഥുൻ, നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ പി ബീന, ടെക് നിക്കൽ അസിസ്റ്റൻറ് പി. കെ രാജു,  തുടങ്ങിയവർ ശില്പശാലയിൽ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ടി പി ഉഷ സംഘടനാ രേഖ അവതരിപ്പിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്തവർ ചർച്ചയിൽ പങ്കെടുത്തു. ശില്പശാലയിൽ നിരവധിയായ പുതിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നു വരികയുണ്ടായി..