ഏഴാമത് സംസ്ഥാന ചെസ്-കാരംസ് മത്സരം എറണാകുളത്ത് വച്ച് നടന്നു
കേരള എന്‍ജിഒ യൂണിയന് സംസ്ഥാന ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഏഴാമത് സംസ്ഥാന ചെസ്-കാരംസ് മത്സരത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ജേതാക്കളായി. 2021 നവംബര്‍ 28 ന് എറണാകുളം പള്ളിമുക്ക് സെന്റ് ജോര്‍ജ് യു.പി സ്കൂളില്‍ നടന്ന മത്സരം ലോക അമച്വര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 2300 റേറ്റിംഗ് വനിതാ വിഭാഗം വെള്ളി മെഡല്‍ ജേതാവായ ഡോക്ടര്‍ നിമ്മി എ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലകളില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായവരാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത.്
ചെസ് മത്സരത്തില്‍ പി. കെ ഗോപകുമാര്‍ (മലപ്പുറം), പി.കെ.സുരേഷ് (തൃശൂര്‍) കെ.വി. പ്രിന്‍സ് (ആലപ്പുഴ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
കാരംസ് മത്സരത്തില്‍ കോഴിക്കോട് ജില്ലയിലെ എസ്.എസ് സുരേന്ദ്രനാഥ്, പി.കെ സുജേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും, പാലക്കാട് ജില്ലയിലെ എ.ആര്. ഇസ്മയില്‍, ആര്. രമേശ് എന്നിവര്‍ രണ്ടാം സ്ഥാനവും എറണാകുളത്തെ ടി. മനോജ്, കെ.പി.അനില്‍ എന്നിവര്‍ മൂന്നാം സ്ഥാനവുംനേടി. വിജയികള്‍ക്കുള്ള സമ്മാനദാനം യൂണിയന് ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍ നിര്‍വഹിച്ചു.