ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ കൂട്ടധർണ്ണ നടത്തി
വനിത-ശിശു വികസന വകുപ്പ് പൂർണ്ണതലത്തിൽ താഴെത്തലത്തിൽ വരെ പ്രവർത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പർവൈസർമാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുക. പദ്ധതി നിർവ്വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തന സൗകര്യങ്ങൾ ഏർപ്പെടുത്തുക. എവന്നീ ആവശ്യങ്ങൾ ഉയിച്ചു കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ ജില്ലാ കേന്ദ്രത്തിൽ ധർണ്ണ നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു മുന്നില്‍ നട ധർണ്ണ കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കൂടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.എം.ഋഷികേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിച്ചു. പി. സാവിത്രി, ഷാജിത അറ്റാശ്ശേരി, ഷിഫ താഴത്ത് വീട്ടില്‍ എിവർ നേതൃത്വം നൽകി. കെ.വിജയകുമാർ സ്വാഗതവും കെ.മോഹനൻ നന്ദിയും പറഞ്ഞു.