സ്വകാര്യവൽക്കരണത്തിനെതിരെ ഓർഡനൻസ് ഫാക്ടറി ജീവനക്കാർ ജൂലൈ 26 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എഫ്.എസ്.ഇ. ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്‌റ്റേഷനിൽ ഐക്യദാർഡ്യ പ്രകടനം നടത്തി.
പ്രകടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല ട്രഷറർ പി. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. നൗഷാദലി, പി സെയ്തലവി, സുകു കൃഷ്ണൻ എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി വി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും എൻ വിശ്വംഭരൻ നന്ദിയും പറഞ്ഞു.
ചിറ്റൂരിൽ കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻ്റ് ഉമാ മഹേശ്വരി ഉദ്ഘാടനം ചെയ്തു. വി മണി ( NGOU) സംസാരിച്ചു. മണ്ണാർക്കാട് NGO യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം ടി പി സന്ദീപ്  ഉദ്ഘാടനം ചെയ്തു. ഹരിദാസ് (KSTA) സംസാരിച്ചു. ആലത്തൂരിൽ NGO യൂണിയൻ ജില്ല കമ്മിറ്റി അംഗം ജിഷ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ (KGOA) സംസാരിച്ചു. പട്ടാമ്പിയിൽ NGO യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗം ഇസഹാക് ഉദ്ഘാടനം ചെയ്തു.