പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഏറ്റെടുത്തുകൊണ്ട് കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ ഔഷധസസ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ബഹുമാനപ്പെട്ട വർക്കല എംഎൽഎ വി.ജോയി നിർവ്വഹിച്ചു . യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, ഡോ. ഗണേഷ് ബാബു എസ് സിഎംഒ ജില്ലാ ആയുർവേദ ആശുപത്രി വർക്കല എന്നിവർ ആശംസ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ ജില്ലാസെക്രട്ടറി കെ എ . ബിജുരാജ്, ജില്ലാ പ്രസിഡൻറ് കെ എം സക്കീർ എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി. ശ്രീകുമാർ ,എസ്.ശ്രീകുമാർ , എം. രഞ്ജിനി , ജില്ലാ ഭാരവാഹികളായ അർച്ചന ആർ പ്രസാദ്, എ ഷാജഹാൻ, പി കെ. വിനുകുമാർ, ജില്ലാസെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.