തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ടമൊരുക്കൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി കെ ഷൈലജ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ് എന്നിവർ ആശംസകളർപ്പിച്ചു.
             പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട് എന്ന ഓർമ്മപ്പെടുത്തലായിട്ടാണ് എൻ ജി ഒ യൂണിയൻ പരിസ്ഥിതി ദിനത്തിൽ ഔഷധസസ്യത്തോട്ടം ഒരുക്കിയത്.