……………………………………………………….
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു.കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ ഉദ്ഘാടനം നിർമ്മാണം നിർവ്വഹിച്ചു.
യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ: റോയ് ബി ഉണ്ണിത്താൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഗീത റാണി എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിൻറ് സെക്രട്ടറി ബി.രാജേഷ് നന്ദിയും പറഞ്ഞു.