എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിൽ ഒരുക്കിയ ഔഷധ ഉദ്യാനം മന്ത്രി സ:വി.ശിവൻകുട്ടി ഇന്ന് (ജൂൺ 5) ഉദ്ഘാടനം ചെയ്തു.


22 ൽ പരം വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഈ ഉദ്യാനത്തിൻ്റെ തുടർ പരിപാലനവും ഉറപ്പു വരുത്തിയാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡൻറ് എം.വി.ശശിധരൻ വൈസ് പ്രസിഡൻ്റ് ബി. അനിൽകുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ഗോപകുമാർ.എസ് എന്നിവർ പങ്കെടുത്തു.

ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, ആശുപത്രി സൂപ്രണ്ട് ഡോ: അനിൽകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ ട്രഷറർ ഷിനു റോബർട്ട് കൃതജ്ഞത രേഖപ്പെടുത്തി.