കടമെടുക്കാനുള്ള പരിധി വീണ്ടും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തീകമായി തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് അദ്ധ്യപക സർവ്വീസ് സഘടനകളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്ത്വത്തിൽ ജില്ലയിലെ 107 കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടന്നു.
കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷമുള്ള വിശദീകരണ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, എ രതീശൻ , എ എം സുഷമ, എം ബാബുരാജ്, എ വി മനോജ് കുമാർ , കെ ബാബു എന്നിവർ സംസാരിച്ചു.
ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പരിപാടി കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ രതീശൻ , വി വി വിനോദ് കുമാർ , പി എ ലെനിഷ് എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ് സബ് ട്രഷറി പരിസരത്ത് നടന്ന പരിപാടി എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ എം ബൈജു , കെ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
തലശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി സഗീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി, ടി പി സനീഷ് കുമാർ, ജിദേഷ് വി , കെ സുധീർ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ ടി പി സോമനാഥൻ ഉദ്ഘാടനം ചെയ്തു. കെ എം ഭരതൻ , എം രേഖ, കെ വി ഗിരീഷ് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ വി സുധീർ , ടി ഒ വിനോദ് കുമാർ , ടി സന്തോഷ് കുമാർ , ടി പ്രകാശൻ എന്നിവർ സംസാരിച്ചു.
ശ്രീകണ്ഠാപുരത്ത് എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. ടി സേതു , ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.