കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള എൻ.ജി.ഒ.യൂനിയൻ മെഡിക്കൽ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ ഗവ.മെഡി കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി’ കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ.ജിജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം.അനീഷ്, ടി.സന്തോഷ് എന്നിവർ പങ്കെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് – കെ ജയകൃഷ്ണന്‍
വൈസ് പ്രസിഡണ്ട് – 1. ശ്രീജേഷ് എം, 2. ഉണ്ണികൃഷ്ണന്‍ കെ
സെക്രട്ടറി – പി ആര്‍ ജിജേഷ്
ജോ. സെക്രട്ടറി – 1. പി വി സന്തോഷ് കുമാര്‍, 2. സുധ എ വി
ട്രഷറര്‍ – സുഭാഷ് എം കെ