കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ നോർത്ത് ഏരിയ 58-ാം വർഷിക സമ്മേളനം കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി വി വനജാക്ഷി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള സർക്കാറിന്‍റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക, ഇന്ധന വില നിർണ്ണയാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ അന്യായ വില വർദ്ധനവ് തടയുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി ഷൈലു ടി കെ ( പ്രസിഡണ്ട് ), വി വി സുരേന്ദ്രൻ, സുനീഷ് ഒ ബി (വൈസ് പ്രസിഡണ്ട് ), റുബീസ് കച്ചേരി ( സെക്രട്ടറി), ഷംസീർ സി കെ (ട്രഷറർ) വി വി സജീവൻ , ശ്രീലഷ് ഇ ( ജോയിന്‍റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.