കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹന പാർക്കിംഗ്, പൊതുജനങ്ങൾക്കായി ശുചിമുറി, ശാസ്ത്രീയ മാലിന്യ സംസ്കരണ യൂണിറ്റ്, സി സി ടി വി ക്യാമറ എന്നിവ സ്ഥാപിക്കണമെന്ന് എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ അജയകുമാർ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ഗോപാൽ കയ്യൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി വിനോദൻ , പി പി അജിത്ത്കുമാർ , ട്രഷറർ അഖില ടി കെ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ അജയകുമാർ (പ്രസിഡണ്ട്), ഷീബ ഇ, പ്രമോദ് കുമാർ സി (വൈസ് പ്രസിഡണ്ട് ), ഗോപാൽ കയ്യൂർ (സെക്രട്ടറി), ഷാജി പി വി , ഷൈജു എം കെ (ജോയിന്റ് സെക്രട്ടറി), അഖില ടി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.