*മെമു /പാസഞ്ചർ ട്രെയിൻ സമയം പുനക്രമീകരിക്കുക*
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയായി ക്രമീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും വൈകുന്നേരം മടക്കയാത്രയ്ക്ക് ആശ്രയിക്കുന്ന
5.20ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഷൊർണൂർ മെമു /പാസഞ്ചർ ട്രെയിനിന്റെ സമയം പുന:ക്രമീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ഏരിയ വജ്രജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻറ് അജിതാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.വി അനിൽകുമാർ പ്രവർത്തനം റിപ്പോർട്ടും ട്രഷറർ ടി കെ ശ്രീഗേഷ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
പി.വി അശോകൻ , വി നവനീത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് – അജിത കൃഷ്ണൻ,
വൈസ് പ്രസിഡണ്ട് – എം അനിൽ,
വവേക് കെ
സെക്രട്ടറി – ടി.വി അനിൽകുമാർ
ജോയൻറ്സെക്രട്ടറി – പി വി അശോകൻ , നവനീത് വി
ട്രഷറർ – ടി കെ ശ്രീഗേഷ്
എന്നിവരെ തിരഞ്ഞെടുത്തു

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു