കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക.
*എൻ.ജി.ഒ.യൂണിയൻ*
കേരള ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ നോർത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി റുബീസ് കച്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷംസീർ.സി.കെ.വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സന്തോഷ്കുമാർ പി പി , കെ രതീശൻ , ഷൈലു ടി കെ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഷൈലു.ടി.കെ.(പ്രസിഡണ്ട്)
വി.വി.സുരേന്ദ്രൻ, ടെറ്റിസ്.എം.എം (വൈസ് പ്രസിഡണ്ടുമാർ)
റുബീസ് കച്ചേരി (സെക്രട്ടറി)
ഷംസീർ സി.കെ, ശ്രീലേഷ് .ഇ.(ജോയിൻ്റ് സെക്രട്ടറിമാർ)
സജീവൻ വി.വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Photo- സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു