കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് നോമിനേഷനിലൂടെ കോൺഗ്രസ് – ബി ജെ പി വർഗീയ ഫാസിസ്റ്റുകൾക്ക് വീതം വെച്ച് യൂണിവേഴ്സിറ്റിയെ തന്നെ കളങ്കപ്പെടുത്തിയ ചാൻസിലർ കൂടിയായ ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഏറ്റവും അനുയോജ്യരായ ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിച്ചു കൊണ്ട് പ്രമുഖരായ 48 പേരുകൾ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതിന് സിൻഡിക്കേറ്റ് തയ്യാറാക്കി വൈസ് ചാൻസലർ ഗവർണ്ണർക്ക് അയച്ചു കൊടുത്തുവെങ്കിലും അതിനെ പാടെ അവഗണിച്ചു കൊണ്ടാണ് സംഘപരിവാരിനും കോൺഗ്രസിനും വളരെ കൃത്യമായി 7 പേരെവീതം വീതംവെച്ച് കൊണ്ട് 14 പേരെയാണ് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ ഒരു വിധത്തിലുമുള്ള യോഗ്യതകളില്ലാത്തവരെ നോമിനേറ്റ് ചെയ്യാൻ ഗവർണ്ണർ തയ്യാറായത്.
ഇതിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ, എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ വി സുധീർ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും കെ ജി എൻ എ ജില്ലാ സെക്രട്ടറി കെ വി പുഷ്പജ നന്ദിയുംപറഞ്ഞു.