Kerala NGO Union

കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയുക –
കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയണമെന്ന് എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്. നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയേണ്ടത് അത്യാവശ്യമാണ്.
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന കണ്ണൂർ സൗത്ത് ഏരിയ വജ്ര ജൂബിലി സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഗോപാൽ കയ്യൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി കെ അഖില കണക്കും അവതരിപ്പിച്ചു. കെ എം സദാനന്ദൻ , കെ സി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
നവാസ് കച്ചേരി (പ്രസിഡണ്ട് )
ഷീബ ഇ, പ്രമോദ് കുമാർ സി (വൈസ് പ്രസിഡണ്ടുമാർ)
കെ അജയകുമാർ (സെക്രട്ടറി)
എം കെ ഷൈജു, രതീഷ് ടി കെ (ജോയിന്റ് സെക്രട്ടറിമാർ )
ബിന്ദു വി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എൻ  ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *