എൻ.ജി.ഒ യുണിയൻ പ്രവർത്തകർ കണ്ണോട്ട് കുളം ശുചീകരിച്ചു.
സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ജലസ്രോതസ്സുകൾ ശുചീകരിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കേരളാ എൻ.ജി.ഒ യുണിയൻ പ്രവർത്തകർ എലപ്പുള്ളി, കണ്ണിയോട് കണ്ണോട്ട് കുളം ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനം കെ.വി.വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, ഏലപുള്ളി സഹകരണ ബാങ്ക് ഡയറക്ടർ കെ.ആർ.സുരേഷ് കുമാർ, പഞ്ചായത്ത് അംഗം വി.വിനോദ്, യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.സാജൻ സ്വാഗതവും, കെ.മുരളീധരൻ നന്ദിയും പറഞ്ഞു. എൻ.ജി. ഒ യൂണിയന്റെ 250 ൽ പരം സന്നദ്ധ പ്രവർത്തകർ കാലത്ത് 7 മണി മുതൽ ഉച്ചവരെ ജോലി ചെയ്താണ് കുളം ശുചീകരിച്ചത്.