കോവിഡ് 19 മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുകയാണ്. കോളേജുകൾ ഒക്ടോബർ ഇന്ന് മുതലും സ്കൂളുകൾ നവംബർ ഒന്നുമുതലുമാണ് തുറക്കുന്നത്.18 വയസ്സ് കഴിഞ്ഞവരിൽ 92 ശതമാനത്തിലേറെ പേർക്ക് ഒരു ഡോസ് വാക്സിനും 40 ശതമാനത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭ്യമാക്കിയ സാഹചര്യത്തിലാണ് കലാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.വ്യാപകമായ ശുചീകരണവും അണുനശീകരണം പൂർത്തിയാക്കി മാത്രമേ ഒന്നര വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കാനാകൂ.
സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പുറമേ വിപുലമായ ബഹുജന പങ്കാളിത്തം കൂടി പ്രയോജനപ്പെടുത്തി നടത്തുന്ന കലാലയങ്ങളിലെ ഈ ജനകീയ ശുചീകരണ യജ്ഞത്തിൽ കേരള എൻജിഒ യൂണിയനും പങ്കാളിയായി..സംസ്ഥാനത്തെ 138 ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽസ്കൂളുകളും കോളേജുകളും ശുചിയാക്കുകയാണ്…ഇന്നലെകളിൽ ഈ നാടിന്റെ സുഖ ദുഃഖങ്ങളിൽ ഒപ്പം നിന്ന് സാമൂഹ്യ പ്രബുദ്ധത കാട്ടിയ സിവിൽ സർവീസ് ഇനിയും കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി .