ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന കലാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ തുടർച്ചയായി കലാലയങ്ങളിൽ ഫലപ്രദമായ ശുചീകരണവും അണു നശീകരണവും നടത്തി. യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കോളജുകളുടെ ശുചീകരണപ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്.
ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2021 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിർവ്വഹിച്ചു. കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പങ്കെടുത്തു.